പാലക്കാട് : ജില്ലയിൽ തെരുവ് നായയുടെ ശല്യം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 28 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിദ്യാർത്ഥികളേയും അധ്യാപകരേയും അടക്കമാണ് തെരുവ് നായ ആക്രമിച്ചത്. കടിയേറ്റ 28 പേർ ജില്ലാ ആശുപത്രിയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചു.
രാവിലെ ആറര മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ടര വരെ 26 പേർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മേപ്പറമ്പ് നെല്ലിക്കാടിൽ തെരുവ് നായ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പോയ ആളെ നായ കടിച്ചിരുന്നു. മേപ്പറമ്പ് സ്വദേശി നെതറിനാണ് കടിയേറ്റത്. തോട്ടര സ്‌കൂളിൽ വച്ച് അദ്ധ്യാപകന് നേരെ തെരുവ് നായയുടെ ആക്രമണം നടന്നു. സ്‌കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചായിരുന്നു നായയുടെ ആക്രമണം.
നെന്മാറയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്കും തെരുവനായയുടെ കടിയേറ്റു. അട്ടുപ്പാടിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരനെയും തെരുവ് നായ കടിച്ചിരുന്നു. ഈ നായയ്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെ പുറത്തിറങ്ങും എന്ന ആശങ്കയിലാണ് ആളുകൾ.
















Comments