ന്യൂഡൽഹി: രാജ്യത്ത് ഗതാഗത സംസ്‌കാരത്തിൽ കാതലായ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്ന പ്രവണത മാറണം. എന്നാൽ മാത്രമേ പൊതുഗതാഗത സംസ്കാരം വളരുകയുള്ളുവെന്നും ഗഡ്കരി പറഞ്ഞു.
പൊതു ഗതാഗതമാണ് രാജ്യത്ത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ഇതിന്റെ പ്രാഥമിക നടപടി എന്ന നിലയിൽ ജനങ്ങൾ പുതിയ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത് നിരുത്സാഹപ്പെടുത്തുക എന്നതാണ്. ഒരു വ്യക്തി ഒരു കാർ എന്നത് തീർച്ചയായും നിരുത്സാഹപ്പെടുത്തണം. സ്വന്തം കാറെന്നതിനായി പുതിയ വാഹനത്തിന് പുറകേ പായുന്നത് രാജ്യത്തെ പൊതു ഗതാഗത സമ്പ്രദായത്തെ തകർക്കും. ഇത്തരം വിഷയത്തിൽ ഗതാഗത സംസ്‌കാരം വളർന്നു വരണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
റോഡുകളുടെ വീതി ഇനി വർദ്ധിപ്പിക്കാനാകില്ല. ഇന്ന്് നഗരങ്ങളെല്ലാം അതിഭീകരമായ ഗതാഗതകുരുക്കിലാണ്. ഇതിന് കാരണം ഓരോ വ്യക്തിയും ഓരോ വാഹനവുമായി പുറത്തി റങ്ങുന്ന സ്വഭാവം മൂലമാണ്. ഇനി നഗരങ്ങളിൽ നിലവിലെ റോഡുകൾക്ക് മുകളിലൂടെ പാലങ്ങളോ ഇരട്ട റോഡുകളോ പണിതാലും വാഹനതിരക്ക് വർദ്ധിച്ചുവന്നാൽ പ്രയോജനമി ല്ലെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.
നിലവിൽ റോഡുകൾ പണിയുമ്പോൾ സാമാന്യം അതിലൂടെ പോകേണ്ട വാഹനങ്ങളുടെ എണ്ണത്തിൽ ഒരു കണക്കുകൂട്ടലുണ്ട്. എന്നാൽ ഇന്ന് അതിന്റെ മൂന്നിരട്ടിയോ അഞ്ചിരട്ടിയോ ആണ്് തിരക്ക്. ഇത് റോഡുകളുടെ ആയുസ്സ് കുറയ്‌ക്കുന്നു. ഒപ്പം ഗതാഗതം വർദ്ധിക്കുന്നത് വഴി അന്തരീക്ഷ മലിനീകരണവും ചൂടും വർദ്ധിക്കുന്നു. എല്ലാറ്റിനുമുപരി ജനങ്ങളുടെ പണം ധൂർത്തടിക്കാനുള്ള ശീലമാണ് വർദ്ധിക്കുന്നത്. പൊതുഗതാഗതം വഴി പരിഹരിക്കപ്പെടേ ണ്ടതുണ്ടെന്നത് നിരവധി പ്രശ്‌നങ്ങളാണെന്ന് നാം തിരിച്ചറിയണമെന്ന ചർച്ചകൾക്ക് ഉത്തരമായാണ് കേന്ദ്രമന്ത്രി അഭിപ്രായം പറഞ്ഞത്.
















Comments