ന്യൂഡൽഹി: ബിസിസിഐ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ഇതോടെ ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയും സെക്രട്ടറിയായി ജയ് ഷായും തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി. ബിസിസിഐയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുന്നതാവരുത് നിയമ നിർമ്മാണമെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
നിയമവിധേയമായി നിലനിൽക്കുന്നതാണ് നിലവിലെ ഭേദഗതി. ഇതിനാലാണ് ഇതിന് അംഗീകാരം നൽകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2019 ഒക്ടോബർ 23നായിരുന്നു ബിസിസിഐ അദ്ധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനായത്, 2019 ഒക്ടോബർ 24നായിരുന്നു സെക്രട്ടറിയായി ജയ് ഷാ നിയമിക്കപ്പെട്ടത്. 2022ൽ ഇവരുടെ കാലാവധി അവസാനിക്കാൻ ഇരിക്കുകയായിരുന്നു. എന്നാൽ ബിസിസിഐ നിർദ്ദേശിച്ച ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ ഇരുവർക്കും തത്സ്ഥാനങ്ങളിൽ തുടരാനാകും.
Comments