പാലക്കാട്: എലപ്പുള്ളിയിൽ കൃഷിയിടത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്. സംഭവത്തിൽ പ്രദേശവാസിയായ ദൈവസഹായം പോലീസിൽ കീഴടങ്ങി.
ദൈവസഹായത്തിന്റെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ആണ് വിനീത് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ എത്തിയ ദൈവസഹായം തന്നെയാണ് യുവാവിനെ കണ്ടത്. പിന്നാലെ കസബ പോലീസിൽ വിവരം പറഞ്ഞ് കീഴടങ്ങുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതിന് മുൻപും ഇയാൾ കൃഷിയിടത്തിൽ കെണിവെച്ചിരുന്നോ, കേസുകളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. കൃഷി പന്നി നശിപ്പിക്കുകയാണെന്നും, ഇത് പ്രതിരോധിക്കാനാണ് കെണിയൊരുക്കിയത് എന്ന് ദൈവസഹായവും പോലീസിനോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മുണ്ടൂരിൽ പന്നിക്കെണിയിൽ അകപ്പെട്ട് ആന ചരിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് കൊല്ലപ്പെടുന്നത്. മെയ് മാസം പന്നിക്കെണിയിൽപ്പെട്ട് രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിച്ചിരുന്നു
















Comments