സംസ്ഥാനത്ത് തെരുവ് നായ്‌ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. പേപ്പട്ടി ആക്രമണം മൂലം പേവിഷബാധയേറ്റുള്ള മരണങ്ങളും സംഭവിക്കുന്നുണ്ട്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും ഇത്തരത്തിൽ പേപ്പട്ടി ആക്രമണത്തിന് ഇരയാവുകയാണ്. കണ്ണൂരിലും തൃശൂരിലും പശുക്കൾക്ക് പേ വിഷബാധയേറ്റിരുന്നു. തുടർന്ന് രണ്ടെണ്ണത്തിനെയും കൊലപ്പെടുത്തി. എന്നാൽ ഇപ്പോഴും നിലനിൽക്കുന്ന സംശയം പേ വിഷബാധയേറ്റ പശുവിന്റെ പാൽ കുടിച്ചാൽ പേ പിടിക്കുമോ എന്നാണ്.
എന്നാൽ പശുവിന്റെ പാൽ കുടിച്ച് പോയെന്ന് കരുതി ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പാലിൽ രോഗാണുക്കൾ ഉണ്ടെങ്കിലും ചൂടാക്കുന്നതോടെ അവ നശിച്ചുപോകും. തിളപ്പിച്ച പാലിലൂടെ ഒരിക്കലും റാബീസ് വൈറസുകൾ പടരില്ല. ഉമിനീരിലൂടെയും പേ വിഷബാധയേറ്റ മൃഗത്തിന്റെ കടിയേൽക്കുന്നതിലൂടെയും മാത്രമേ ഇത് സാധാരണയായി പടരാറൂള്ളൂ. അതുകൊണ്ട് തന്നെ പാൽതിളപ്പിച്ച് കുടിക്കുന്നവർ ഭയപ്പേടേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
അതേസമയം പേവിഷബാധയേറ്റ പശുവിന്റെ പാൽ ചൂടാക്കാതെ കറന്നെടുത്തപാടെ നേരിട്ടാണ് കുടിച്ചതെങ്കിൽ പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമാണ്. സാധാരണഗതിയിൽ പാൽ ചൂടാക്കി കുടിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഭയപ്പെടേണ്ട സാഹചര്യം വരുന്നില്ലെന്നാണ് വിലയിരുത്തൽ.
Comments