പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; ആറു വർഷ കഠിനതടവിന് വിധിച്ച് പ്രത്യേക കോടതി

Published by
Janam Web Desk

കോഴിക്കോട്: പതിനൊന്നുകാരിയ്‌ക്കു നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതിയ്‌ക്ക് ശിക്ഷ വിധിച്ച് അതിവേഗ പ്രത്യേക കോടതി. ഇരിങ്ങൽ സ്വദേശി 51-കാരൻ അബ്ദുൾ നാസറിനെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ആറു വർഷ കഠിനതടവും 1.75 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് നാസറിനെ ശിക്ഷിച്ചത്.

2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പേരയ്‌ക്ക പറിക്കാനെത്തിയതായിരുന്നു കുട്ടി.കുട്ടി സംഭവം അമ്മയെ അറിയിക്കുകയും തുടർന്ന് പോലീസിൻ പരാതിപ്പെടുകയുമായിരുന്നു. പയ്യോളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്.പി. പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Share
Leave a Comment