പാലക്കാട് : പാലക്കാട് സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കൽക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവക്ഷേത്ര കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ആദിത്യൻ.
ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് സംഭവം. നാട്ടുകാരും, വിദ്യാർത്ഥികളും ചേർന്ന് ആദ്യം കോങ്ങാട് ദയ ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് മരണം സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞ് വിദ്യാർത്ഥി റൂമിലേക്ക് പോയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്റെ മകനാണ് ആദിത്യൻ.
Comments