ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാഷ്‌ട്രീയ ഭേദമന്യേ നേതാക്കൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി, ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, തുടങ്ങിയവർ ട്വിറ്ററിലൂടെയാണ് ആശംസകൾ പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതയാണ് ആശംസാ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. തെലങ്കാന സർക്കാരിനും ജനങ്ങൾക്കും വേണ്ടി ജന്മദിനാശംസകൾ നേരുന്നു ഒപ്പം ഇനിയും താങ്കൾക്ക് രാജ്യത്തെ സേവിക്കുന്നതിനായി ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു.
ഇവരെ കൂടാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് , തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത സിംഗ് മാൻ , കോൺഗ്രസ്സ് എം പി ശശി തരൂർ, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ്സ് നേതാവ് മഹുവ മൊയ്ത്ര തുടങ്ങി നിരവധി രാഷ്‌ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.
Comments