മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്ന് ചലച്ചിത്ര താരം ഷാരൂഖ് ഖാൻ. രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള പ്രധാനമന്ത്രിയുടെ സമർപ്പണം അതുല്യമാണെന്ന് ഷാരൂഖ് ഖാൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസകൾ.
രാജ്യത്തോടും രാജ്യത്തെ ജനങ്ങളോടുമുള്ള അങ്ങയുടെ സമർപ്പണം അതുല്യമാണ്. എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാനുള്ള ശക്തിയും ആരോഗ്യവും അങ്ങേയ്‌ക്ക് ഉണ്ടായിരിക്കട്ടെ. പിറന്നാൾ ദിനത്തിലെങ്കിലും വിശ്രമം എടുത്ത് ആസ്വദിച്ചാലും സർ. ഇതായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്.
Your dedication for the welfare of our country and its people is highly appreciated. May you have the strength and health to achieve all your goals. Take a day off and enjoy your Birthday, sir. Happy Birthday @narendramodi
— Shah Rukh Khan (@iamsrk) September 17, 2022
ഷാരൂഖ് ഖാന്റെ ആശംസകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. അസഹിഷ്ണുതാവാദിക്ക് ഇത് എന്ത് പറ്റിയെന്ന് ചിലർ ചോദിച്ചു. മോദി ജയിക്കുകയാണെങ്കിൽ രാജ്യം വിടുമെന്ന് പറഞ്ഞ ആൾക്ക് ഇപ്പോൾ എന്താണ് മനംമാറ്റം വരാൻ കാരണമെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. തന്റെ പുതിയ ചിത്രം പഠാന്റെ വിജയത്തിനായുള്ള കുറുക്കുവഴിയാണ് താരത്തിന്റേത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം.
അതേസമയം രാജ്യത്തിനകത്തും പുറത്തുമുള്ള നാനാതുറകളിൽ പെട്ട നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നത്. ആശംസകൾ നേർന്ന എല്ലാവർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
I am humbled by the affection received. I thank each and every person who has wished me on my birthday. These wishes give me strength to work even harder. I laud all those people who have devoted this day to various community service initiatives. Their resolve is commendable.
— Narendra Modi (@narendramodi) September 17, 2022
















Comments