ലക്‌നൗ: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പ് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. മുസേപൂർ സ്വദേശികളായ സലീമുദ്ദീൻ, ആസിപ് എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.
ദിവസങ്ങൾക്ക് മുൻപായിരുന്നു പെൺകുട്ടിയെ ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. വീടിന് മുൻപിൽ ഇരിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം കുട്ടിയെ ഉപേക്ഷിച്ചു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ച കുട്ടി ചികിത്സയ്‌ക്കിടെ വെള്ളിയാഴ്ച മരിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ആയിരുന്നു പോലീസ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 504, 304, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. കഴിഞ്ഞ ദിവസം ദളിത് സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയിരുന്നു.
















Comments