സൺഗ്ലാസും സഫാരി തൊപ്പിയും വെച്ച് ഫോട്ടോഗ്രാഫറുടെ സ്റ്റൈലൻ ലുക്കിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഏഴ് പതിറ്റാണ്ടിന് ശേഷം രാജ്യത്തെത്തിച്ച ചീറ്റ പുലികളെ തുറന്നുവിടാനാണ് അദ്ദേഹം മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിയത്. ഇവയെ പാർക്കിലേക്ക് തുറന്നുവിടാൻ വേണ്ടിയാണ് പ്രധാനമന്ത്രി എത്തിയത്. ചടങ്ങിന് ശേഷം അദ്ദേഹം തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയാണ് മടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഈ ചിത്രങ്ങൾ വൈറലായതോടെ അത് മോർഫ് ചെയ്ത് പ്രചരിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമം നടത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ജവ്ഹാർ സിർകാർ, മോദി ക്യാമറ പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു. ക്യാമറയുടെ ലെൻസ് അടച്ചുവെച്ച് ഫോട്ടോ എടുക്കുന്ന മോദിയുടെ ചിത്രമാണിത്. ” എല്ലാം മൂടിവെയ്‌ക്കുന്നത് നല്ലതാണ്, എന്നാൽ ക്യാമറ മൂടിവെച്ച് ഫോട്ടോ പകർത്തുന്നത്. ദീർഘവീക്ഷണമാണ്” എന്നായിരുന്നു തൃണമൂൽ നേതാവിന്റെ പ്രചാരണം.
എന്നാൽ തൃണമൂൽ കോൺഗ്രസിന്റെ ഈ കുപ്രചാരണത്തിനെതിരെ ബിജെപിയും രംഗത്തെത്തി. നികോൺ ക്യാമറയിൽ കാനോണിന്റെ കവറാണ് തൃണമൂൽ കോൺഗ്രസ് മോർഫ് ചെയ്ത് ഉൾപ്പെടുത്തിയിരിക്കുന്നത് പാർട്ടി എംപി ഡോ സുകാന്ത് മജുംദാർ പറഞ്ഞു. വ്യാജ പ്രചാരണം നടത്താനുള്ള ഏറ്റവും മോശമായ ശ്രമമാണ് ഇത്. നിയമിക്കുമ്പോൾ സാമാന്യ ബോധമുള്ള ഒരാളെ നിയമിക്കാൻ മമത ബാനർജി ശ്രമിക്കണമെന്നും മജുംദാർ നിർദ്ദേശിച്ചു. ഇതോടെ തൃണമൂൽ കോൺഗ്രസ് നേതാവ് മോദിയുടെ എഡിറ്റ് ചെയ്ത ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
എന്തായാലും എല്ലാ തവണത്തെയും പോലെ തൃണമൂൽ കോൺഗ്രസിന്റെ നാണംകെട്ട പ്രചാരണങ്ങളൊന്നും ഇത്തവണയും നടപ്പിലായില്ല.
Comments