ന്യൂഡൽഹി: ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യൺ യു എസ് ഡോളറിന്റെ വായ്പാ നൽകി ഇന്ത്യ. ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്‌ക്ക് വായ്പ നൽകി വന്നത്. 2017 മുതൽ 2021 വരെയുള്ള അഞ്ച് വർഷക്കാലം ചൈന 947 മില്യൺ ഡോളറിന്റെ വായ്പ്പയാണ് നൽകിയിരുന്നത്. ഇതിനെ മറികടന്നാണ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ചൈനയുടെ അധീനതയിലുള്ള ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയതെന്ന് ഫിനാൻഷ്യൽ ടൈംസ് പറയുന്നു.
ശ്രീലങ്കയ്‌ക്ക് മേൽ ചൈന നടത്തുന്ന സമ്പത്തിൽ അധിനിവേശത്തെ തന്ത്രപൂർവ്വം ചെറുക്കാനാണ് ഇന്ത്യയുടെ തീരുമാനം. ശ്രീലങ്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വലിയ സഹകരണം ഇന്ത്യ നടത്തിയിരുന്നു. സമാധാന ബിൽഡിംഗ് കമ്മീഷൻ, സമാധാന ബിൽഡിംഗ് ഫണ്ട് എന്നിവയുടെ റിപ്പോർട്ടനുസരിച്ച് ഇന്ത്യ 4 ബില്യൺ യു എസ് ഡോളർ സാമ്പത്തിക സഹായത്തിനും ഭക്ഷണ ആവശ്യങ്ങൾക്കുമായി നൽകി.
ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്കയുടെ പ്രതിസന്ധി കണക്കിലെടുത്ത് രാജ്യത്തെ സംരക്ഷിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം സഹായങ്ങൾ നൽകിയതെന്ന് യു എന്നിലെ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. കൂടാതെ കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാനായി ഓഗസ്റ്റ് 22ന് 21,000 ടൺ വളം കൈമാറുകയുണ്ടായി. പുതിയ വായ്പ ബന്ധം സൂചിപ്പിക്കുന്നത് ശ്രീലങ്കയെ ചൈനയുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്തുക എന്ന രഷ്‌ട്രീയ തന്ത്രമാണ്.
Comments