ന്യൂഡൽഹി: വിരമിക്കൽ പ്രഖ്യാപിച്ച വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയെ ആദരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽവെച്ച ഇതിഹാസമാണ് ജൂലാനെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടി നിരവധി നേട്ടങ്ങൾ കൊയ്ത ജൂലൻ യുവാക്കൾക്ക് പ്രചോദനമാണെന്നും രോഹിത് ശർമ വ്യക്തമാക്കി.
12 ടെസ്റ്റുകളിലും 68 ടി20 കളിലും 201 ഏകദിനങ്ങളിലും പ്രതിനിധീകരിച്ച ക്രിക്കറ്റ് താരമാണ് ജൂലൻ. ആകെ 352 വിക്കറ്റുകൾ നേടി. ഏകദിനത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (252) വീഴ്‌ത്തിയതിന്റെ റെക്കോഡും ജൂലന് സ്വന്തമാണ്. 2002 മാർച്ചിലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (39) നേടിയിട്ടുള്ളതും ജുവാനാണ്. ഇന്ത്യ-ഇംഗ്ലണ്ട് വനിതാ ഏകദിന പരമ്പരയാകും അവരുടെ അവസാനത്തെ മത്സരം.
സ്മൃതി മന്ദാന, ഷഫാലി വർമ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (സി), ദീപ്തി ശർമ, യാസ്തിക ഭാട്ടിയ, പൂജ വസ്ത്രകർ, സ്‌നേഹ റാണ, ജുലൻ ഗോസ്വാമി, രാജേശ്വരി ഗയക്വാദ്, മേഘ്‌ന സിംഗ്, സബ്ബിനേനി മേഘന, ദയാലൻ സിംഗ് ഹേമലത , സിമ്രാൻ ബഹാദൂർ, ജെമിമ റോഡ്രിഗസ്, ടാനിയ ഭാട്ടിയ എന്നിവരാണ് ഇന്ത്യയ്‌ക്കായി കളിക്കളത്തിലിറങ്ങുന്നത്.
Comments