ലക്‌നൗ: ശിവലിംഗത്തിൽ പൂജ നടത്തി രാഷ്ട്രീയ മുസ്ലീം മഞ്ച് നേതാവ്. ഷഹരൺരപൂർ രാഷ്‌ട്രീയ മുസ്ലീം മഞ്ച് ജില്ലാ കൺവീനർ റാവു മുഷറഫ് അലിയാണ് ശിവലിംഗത്തിൽ ജലാഭിഷേകം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഷഹരൺപൂരിലെ ശിവക്ഷേത്രത്തിൽ എത്തി അഭിഷേകം നടത്തിയത്. ഇസ്ലാമിക വേഷം ധരിച്ചായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ഇതിന് മുൻപും നിരവധി തവണ അദ്ദേഹം ഇവിടെയെത്തി ശിവലിംഗത്തിൽ ജലാഭിഷേകം നടത്തിയിട്ടുണ്ട്. അദ്ദേഹം ക്ഷേത്രത്തിലേക്ക് വരുന്നതിന്റെയും, ശിവലിംഗത്തിൽ മന്ത്രോച്ഛാരണത്തോടെ അഭിഷേകം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
തങ്ങളുടെ പൂർവ്വികർ ശിവലിംഗത്തിൽ പൂജ നടത്തിയിരുന്നവരാണെന്ന് മുഷറഫ് അലി പറഞ്ഞു. ആ പാരമ്പര്യം താൻ കാത്ത് സൂക്ഷിക്കുന്നു. ഒരിക്കൽ ജ്ഞാൻവാപിയിലും പോകും. ഭഗവാൻ ബോലേനാഥിന് ഇത് പോലെ ജലാഭിഷേകം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാലങ്ങളായി ക്ഷേത്ര ദർശനം നടത്തുകയും, ഹിന്ദു ആചാരങ്ങൾ അനുഷ്ഠാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മുഷറഫ് അലി. ഇതിന്റെ പേരിൽ അദ്ദേഹം നിരവധി തവണ മതമൗലികവാദികളിൽ നിന്നും വധഭീഷണിയും നേരിട്ടിട്ടുണ്ട്.
















Comments