കണ്ണൂർ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരണമെന്ന് പറയുന്ന സിനിമയാണ് കൊത്ത്; നിഖില വിമൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂർ രാഷ്‌ട്രീയത്തിൽ മാറ്റം കൊണ്ടുവരണമെന്ന് പറയുന്ന സിനിമയാണ് കൊത്ത്; നിഖില വിമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 12:35 pm IST
FacebookTwitterWhatsAppTelegram

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന കൊത്ത് എന്ന സിനിമ രാഷ്‌ട്രീയ കേരളത്തിൽ ചർച്ചയാവുകയാണ്. കണ്ണൂരിന്റെ രാഷ്‌ട്രീയ പശ്ചാത്തലവും പാർട്ടിക്ക് വേണ്ടി താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സാധാരണക്കാരുടെ മനസ്സിൽ കൊത്തിവെക്കപ്പെട്ട ആശയങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. യുവ നടി നിഖില വിമൽ, റോഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയെപ്പറ്റി നടി നിഖില വിമൽ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൃത്യമായ രാഷ്‌ട്രീയമുള്ള സിനിമയാണെന്നും ഇത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം പറയുന്നു. കണ്ണൂരിലെ രാഷ്‌ട്രീയത്തെപ്പറ്റിയാണ് സിനിമയിൽ പറയുന്നത്. താൻ കണ്ണൂർക്കാരിയാണ്. അതുകൊണ്ട് തന്നെ കേട്ടും കണ്ടും അറിയാവുന്ന രാഷ്‌ട്രീയമാണത്. കണ്ണൂരിലെ രാഷ്‌ട്രീയത്തിൽ മാറ്റം കൊണ്ടുവരണമെന്നാണ് സിനിമയിൽ പറയുന്നത്. രാഷ്‌ട്രീയത്തിൽ മാറ്റം കൊണ്ടുവരേണ്ട മൂവ്‌മെന്റിന്റെ ഭാഗമായിട്ടുളള സിനിമയാണിതെന്നും നിഖില വിമൽ പറയുന്നു.

പൊതുവായി സമൂഹത്തിൽ നടക്കുന്ന യഥാർത്ഥ സംഭവങ്ങളെക്കുറിച്ചാണ് കൊത്ത് എന്ന സിനിമയിൽ പരാമർശിക്കുന്നത്. ഇടതുപക്ഷ സഹയാത്രികരായ ഷാനു, സുമേഷ് എന്നിവരുടെ സൗഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. പാർട്ടി വളർത്തിയ പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ചെറുപ്പക്കാരുടെ ചോരത്തിളപ്പിനെക്കുറിച്ചും സിനിമയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടാൽ മറ്റൊരു ജീവനെടുക്കുകയല്ല രാഷ്‌ട്രീയ പ്രവർത്തനം എന്നും ചിത്രത്തിൽ പറയുന്നു.

Tags: NIKHILA VIMAL
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies