കാർഗിൽ: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡക്കിൽ ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
രാവിലെ 9.30നായിരുന്നു ഭൂചലനം. കാർഗിലിൽ നിന്നും 151 കിലോ മീറ്റർ പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചതായി റിപ്പോർട്ടില്ല.
Comments