ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായിരുന്ന കെ മുഹമ്മദാലി അന്തരിച്ചു. 76 വയസായിരുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ആലുവയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് കെ മുഹമ്മദാലി. ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ ഞർളക്കാടൻ കൊച്ചുണ്ണിയുടെ മകനാണ് അദ്ദേഹം.ദീർഘകാലമായി എഐസിസി അംഗമായിരുന്ന അദ്ദേഹം കുറച്ചുനാളുകളായി പാർട്ടിയിൽ നിന്ന് അകന്നുകഴിയുകയായിരുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനെതിരെ മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദാണ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചത്. പ്രാദേശിക നേതാക്കളുമായി അസാരസ്യങ്ങളുണ്ടായിരുന്ന മുഹമ്മദാലി ഷെൽനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Comments