ക്ഷേത്രത്തിന് പിന്നാലെ ചന്ദ്രശേഖർ ആസാദ് പാർക്കും തട്ടിയെടുക്കാൻ വഖഫ് ബോർഡ്; പാർക്ക് സ്ഥിതി ചെയ്യുന്നത് തങ്ങളുടെ ഭൂമിയിലെന്ന് വാദം; മസറുകൾ നിയമപരമെന്നും കോടതിയിൽ

Published by
Janam Web Desk

ലക്നൗ: ചന്ദ്രശേഖർ ആസാദ് പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദവുമായി വഖഫ് ബോർഡ്. അലഹബാദ് ഹൈക്കോടതിയിലാണ് ബോർഡ് ഇക്കാര്യം അറിയിച്ചത്. ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് പാർക്ക് നിലനിന്നിരുന്ന സ്ഥലം മസ്ജിദ് ആയിരുന്നു എന്നാണ് വഖഫ് ബോർഡിന്റെ വാദം.

പ്രയാഗ്രാജിലാണ് ചന്ദ്രശേഖർ ആസാദ് പാർക്ക് സ്ഥിതി ചെയ്യുന്നത്. അടുത്തിടെയായി ഇവിടെ അനധികൃതമായി മസറുകൾ നിർമ്മിച്ചുവരികയാണ്. പൊതുസ്ഥലത്ത് ഇത്തരത്തിൽ മസറുകൾ നിർമ്മിക്കുന്നതിനെതിരെ ആളുകൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇവ പൊളിച്ച് മാറ്റാൻ ഹൈക്കോടതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നൽകിയ മറുപടിയിലാണ് ഉടമസ്ഥാവകാശം ഉന്നയിക്കുന്നത്.

പാർക്ക് നിലനിൽക്കുന്ന സ്ഥലത്ത് നേരത്തെ മസ്ജിദ് ഉണ്ടായിരുന്നുവെന്നാണ വഖഫ്ബോർഡ് പറയുന്നത്. അതുകൊണ്ടുതന്നെ മസറുകൾ നിർമ്മിച്ചത് നിയമപരമാണ്. അതിനാൽ പൊളിച്ചു നീക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും കോടതിയെ ബോർഡ് അറിയിച്ചിട്ടുണ്ട്.
ദിവസങ്ങൾക്ക് തമിഴ്നാട്ടിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി തങ്ങളുടേത് ആണെന്ന വാദവുമായി വഖഫ് ബോർഡ് രംഗത്തുവന്നിരുന്നു.

Share
Leave a Comment