പ്രളയത്തിലും പണപ്പെരുപ്പത്തിലും വലയുന്ന പാകിസ്താൻ ജനതയ്‌ക്ക് മറ്റൊരു പ്രവരമേൽപ്പിച്ച ഷെഹ്ബാസ് ഷെരീഫ് ഭരണകൂടം. പാക് സർക്കാർ ബുധനാഴ്ച പെട്രോൾ വില ലിറ്ററിന് 1.45 രൂപ വർദ്ധിപ്പിച്ചു. ഇതോടെ പുതിയ പുതുക്കിയ പെട്രോൾ നിരക്ക് ലിറ്ററിന് 235.98 രൂപയിൽ നിന്ന് 237.43 രൂപയായി ഉയർന്നു. പാകിസ്താൻ സർക്കാരിന്റെ ധനകാര്യ വിഭാഗത്തിന്റെ വിജ്ഞാപനത്തിൽ ലൈറ്റ് ഡീസൽ ലിറ്ററിന് 4.26 രൂപയായി കുറഞ്ഞു. ഹൈ സ്പീഡ് ഡീസലിന്റെ വിലയിൽ മാറ്റമില്ല.
ആഗോള എണ്ണവിലയിലെ ചാഞ്ചാട്ടവും വിനിമയ നിരക്കിലെ വ്യതിയാനവുമാണ് പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവിന് കാരണമെന്ന് പാകിസ്താൻ സർക്കാർ പറഞ്ഞു. രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് വിലവർധന. രാജ്യത്ത് ഏകദേശം 1,500 ഓളം പേർ കൊല്ലപ്പെടുകയും ഏകദേശം 33 ദശലക്ഷത്തെ ബാധിക്കുകയും ചെയ്ത കടുത്ത വെള്ളപ്പൊക്കത്തിൽ പാക് ജനത വലയുകയാണ്.
Prices of petroleum products have been revised. pic.twitter.com/bfqBMnPyIi
— Ministry of Finance (@FinMinistryPak) September 20, 2022
പാകിസ്താൻ സാമ്പത്തിക തകർച്ചയുടെ വക്കിലാണ്. രാഷ്‌ട്രീയ അസ്ഥിരതയും മോശമായ വ്യാപാര അന്തരീക്ഷവും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ തകർത്തിരിക്കുകയാണ്. തെറ്റായ സാമ്പത്തിക മാനേജ്മെന്റും രാജ്യത്തെ അനിശ്ചിതത്വത്തിലേക്കും പ്രതിസന്ധിയിലേക്കും തളളിവിട്ടു. പ്രളയത്തിൽ കുറഞ്ഞത് 18,000 ചതുരശ്ര കിലോമീറ്ററോളം കൃഷിഭൂമി നശിച്ചു. ഇത് പാകിസ്താന്റെ കാർഷിക മേഖലയ്‌ക്ക് ഏറ്റവും മോശമായ പ്രഹരമാണ് ഏൽപ്പിച്ചത്. കാർഷിക വളർച്ച 2022-23 സാമ്പത്തിക വർഷത്തിൽ വിഭാവനം ചെയ്ത 3.9 ശതമാനം എന്ന ലക്ഷ്യത്തിന് വിപരീതമായി പൂജ്യമോ നെഗറ്റീവോ ആയി തീരാനിടയുണ്ട്.
പാകിസ്താനിലെ 80 ജില്ലകളാണ് വെള്ളപ്പൊക്കത്തിൽ കൂടുതൽ നാശം വിതച്ചത്. ആയിരക്കണക്കിന് ആളുകൾ കൂടാരങ്ങളിൽ താമസിക്കുകയോ ഹൈദരാബാദിലേക്കുളള പ്രധാന ഹൈവേയിലെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറുകയോ ചെയ്തിട്ടുണ്ട്. പ്രളയത്തിൽ ഹൈവേയുടെ ഇരുവശവും കിലോമീറ്ററുകളോളം വെളളത്തിനടിയിൽ ആയിരുന്നു.
















Comments