പത്തനംതിട്ട : പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും വ്യാപക റെയ്ഡ്. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പത്തനംതിട്ടയിൽ രണ്ടിടത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ്. കണ്ണൂരിലും റെയ്ഡ് നടക്കുന്നുണ്ട്.
കേന്ദ്ര സേനയുടെ സഹായത്തോടെ ആണ് പരിശോധന നടന്നത്. ഇതിനെതിരെ തിരുവനന്തപുരത്ത് പ്രവർത്തകർ പ്രതിഷേധിച്ചു.
















Comments