ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബാണ് മരിച്ചത്.
തൊപ്പി വെച്ച യുവാവ് വഴിയിൽ വെച്ച് ബൈക്കിന് കൈ കാണിച്ച് ലിഫ്റ്റ് അഭ്യർത്ഥിച്ചു. ജമാൽ യുവാവിനെ കയറ്റി യാത്ര തുടർന്നു. കുറച്ച് ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ യുവാവ് കർഷകന്റെ തുടയിൽ വിഷം കുത്തി വെയ്‌ക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ജമാൽ താഴെ വീണു. ഇതിനിടയിൽ യുവാവ് രക്ഷപ്പെട്ടു.
സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന് ജമാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും സിറിഞ്ച് കണ്ടെത്തി. മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് ജമാലിൽ കുത്തിവെച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
















Comments