ദിവ്യാംഗ സൗഹൃദ പൊതുഇടങ്ങളും കെട്ടിടങ്ങളും വാഹനങ്ങളും: ഒരു മേഖലയിലും സൗകര്യങ്ങളില്ല : ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

Published by
Janam Web Desk

ന്യൂഡൽഹി : രാജ്യത്തെ നഗരങ്ങളിലും മറ്റ് പ്രദേശങ്ങളിലും ദിവ്യാംഗർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ്. നിയമങ്ങൾ ഉണ്ടെങ്കിലും മാതൃകാപരമായി ദിവ്യാംഗർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കുറ്റകരമായ അനാസ്ഥയുണ്ടെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചു.

നഗരങ്ങളിലെ ഗതാഗതം, സർക്കാർ-സ്വകാര്യ കെട്ടിടങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലൈബ്രറികൾ, പാർക്കുകൾ എന്നിവിടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം മേഖലയിൽ ഇനിയും ബോധപൂർവ്വമായ ഒരു പരിശ്രമം ഉടൻ ആരംഭിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിർദ്ദേശിച്ചു. ദിവ്യാംഗരുടെ വിഷയത്തെ അധികരിച്ചുള്ള സെമിനാറിൽ സംസാരിക്കുന്നതിനിടെയാണ്  സദസ്സിന് മുന്നിൽ ജസ്റ്റിസ് വിഷയം അവതരിപ്പിച്ചത്.

നിലവിൽ റാംപുകൾ തയ്യാറാക്കിയ കെട്ടിടങ്ങൾ പോലും സുരക്ഷിതമല്ല. ഒരു ദിവ്യാംഗന് സ്വയം ഉപയോഗിക്കാൻ പാകത്തിന് എത്ര സ്ഥലത്ത് റാംപുകളുണ്ടെന്നും ജസ്റ്റിസ് ചോദിച്ചു. ഇത്തരം കാര്യങ്ങളിൽ എല്ലാവരും ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് പറഞ്ഞു. പ്രൊഫസർ ഹാക്കിംഗ്‌സിനെ പോലെ ശാരീരിക ബുദ്ധിമുട്ടുള്ളവർ ചരിത്ര സ്മാരകം സന്ദർശി ക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ നമ്മൾ അങ്കലാപ്പിലായ വിവരം ഉദാഹരണമായി ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

Share
Leave a Comment