തിരുവനന്തപുരം; ഹർത്താലിന്റെ മറവിൽ സംസ്ഥാനത്ത് നടന്ന പോപ്പുലർ ഫ്രണ്ട് അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 1287 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്.വിവിധ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 308 കേസുകൾ രജിസ്റ്റർ ചെയ്തു.834 പേരെ കരുതൽ തടങ്കലിലാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം സിറ്റി – 25 കേസുകൾ,52 അറസ്റ്റ്,151 കരുതൽ തടങ്കൽ
തിരുവനന്തപുരം റൂറൽ – 25, 132, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറൽ – 12, 85, 63
പത്തനംതിട്ട – 15, 111, 2
ആലപ്പുഴ – 15,19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16,3
എറണാകുളം സിറ്റി – 6, 5, 16
എറണാകുളം റൂറൽ – 17, 21, 22
തൃശൂർ സിറ്റി – 10, 18, 14
തൃശൂർ റൂറൽ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 141, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറൽ – 8,14, 23
വയനാട് – 5, 114, 19
കണ്ണൂർ സിറ്റി – 26, 31, 101
കണ്ണൂർ റൂറൽ – 7, 10, 9
കാസർകോട് – 10, 52, 34
എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അക്രമികൾ നശിപ്പിച്ചത്. പലയിടത്തും നിർബന്ധിപ്പിച്ച് കടകളടയ്‌ക്കാനും ഗതാഗതം തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാൽ അക്രമികളെ പല സ്ഥലത്തും നാട്ടുകാർ ചേർന്ന് കൈയ്യേറ്റം ചെയ്ത് ഓടിക്കുകയായിരുന്നു.
പലയിടത്തും കലാപത്തിന് ശ്രമിച്ചെങ്കിലും നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ പിൻവാങ്ങുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് അക്രമത്തിൽ 70 കെഎസ്ആർടി ബസുകളാണ് തകർന്നത്. ഹർത്താൽ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നഷ്ടം അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കാൻ ഉത്തരവിട്ടിരുന്നു.
Comments