തിരുവനന്തപുരം: എൻഐഎ പരിശോധനയുടെ പേരിൽ കേരളത്തിൽ ഹർത്താൽ നടത്തി വ്യാപക അക്രമം അഴിച്ചു വിട്ട കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് തുടരുന്നു. ഇതുവരെ 1404 പോപ്പുലർഫ്രണ്ടുകാരെയാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 309 കേസുകളും രജിസ്റ്റർ ചെയ്തു.
അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ആണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 34 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോട്ടയത്ത് 28 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിൽ നിന്നും 215 പേരെയാണ് അറസ്റ്റ് ചെയ്തത്. 834 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾ താഴെ (ജില്ല, രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതൽ തടങ്കൽ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 25, 52, 151
തിരുവനന്തപുരം റൂറൽ – 25, 141, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറൽ – 13, 108, 63
പത്തനംതിട്ട – 15, 126, 2
ആലപ്പുഴ – 15, 63, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 16, 3
എറണാകുളം സിറ്റി – 6, 12, 16
എറണാകുളം റൂറൽ – 17, 21, 22
തൃശൂർ സിറ്റി – 10, 18, 14
തൃശൂർ റൂറൽ – 9, 10, 10
പാലക്കാട് – 7, 46, 35
മലപ്പുറം – 34, 158, 128
കോഴിക്കോട് സിറ്റി – 18, 26, 21
കോഴിക്കോട് റൂറൽ – 8, 14, 23
വയനാട് – 5, 114, 19
കണ്ണൂർ സിറ്റി – 26, 33, 101
കണ്ണൂർ റൂറൽ – 7, 10, 9
കാസർഗോഡ് – 10, 52, 34
















Comments