പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയാൻ അസം സർക്കാർ; സംസ്ഥാനത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നേതാക്കളുൾപ്പെടെ മുങ്ങിയെന്ന് സൂചന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയാൻ അസം സർക്കാർ; സംസ്ഥാനത്തെ പിഎഫ്‌ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്; നേതാക്കളുൾപ്പെടെ മുങ്ങിയെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2022, 10:47 am IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ അസമിലെ പി എഫ് ഐ ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുകാർ നിരവധി ഭീകരവാദ കേസുകളിൽ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയാണ് പോലീസിന്റെ പ്രത്യേക വിഭാഗത്തിന്റെ ഓപ്പറേഷൻ നടന്നത്. തുടർന്ന് നേതാക്കളുൾപ്പടെ നിരവധി പേർ മുങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിന്റെ നിരവധി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെത്തിയെന്നും എഡിജിപി ഹിരൻ നാഥ് പറഞ്ഞു. വിവിധ ജില്ലകളിലായി നടന്ന മിന്നൽ പരിശോധനയിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കാംരൂപ് ജില്ലയിലെ നാഗർബേര ഏരിയയിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടിയതായി എസ് പി ഹിതേഷ് സി എച്ച് റോയ് സൂചിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാളെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ പിഴുതെറിയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 106 പി എഫ് ഐ പ്രവർത്തകരെ എൻ ഐ എ പിടികൂടി.

ചോദ്യം ചെയ്യലിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരോധിത ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ആർ എസ് എസ് ആസ്ഥാനം ഉൾപ്പെടെ തകർക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടുകാരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

Tags: POPULAR FROND OF INDIANIAE D
ShareTweetSendShare

More News from this section

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies