ഇന്ന് ഏതൊരാവശ്യത്തിനും ആധാർ കാർഡോ, മറ്റ് തിരിച്ചറിയൽ കാർഡുകളോ ആവശ്യമാണ്. ബാങ്ക് ഇടപാടുകൾക്കും മറ്റ് സാങ്കേതിക കാര്യങ്ങൾക്കും ആധാർ കാർഡ് അനിവാര്യ ഘടകമാണ്. എന്നാൽ കല്യാണത്തിന് സദ്യ കഴിക്കാൻ പോകുമ്പോഴും ആധാർ കാണിക്കണമെന്ന് പറഞ്ഞാലോ?
ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം. ആധാർ കാർഡ് കാണിച്ച ആളുകൾക്ക് മാത്രമാണ് വിവാഹ സദ്യ നടക്കുന്ന ഹാളിലേക്ക് പ്രവേശനം നൽകിയിരുന്നത്. വിവാഹത്തിന് ആളുകൾ എത്തുന്നത് കൂടിയതോടെയാണ് വധുവിന്റെ വീട്ടുകാർ ഈ നിബന്ധന മുന്നോട്ട് വെച്ചത്.
A #viral video from Amroha, #UttarPradesh shows how guests at a wedding were allowed to feast only after showing their #Aadhaar cards pic.twitter.com/PUq9k7e2S2
— News18 (@CNNnews18) September 25, 2022
ഒരേ വേദിയിൽ അന്ന് രണ്ട് വിവാഹങ്ങൾ നടന്നിരുന്നു. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വധുവിന്റെ വീട്ടുകാർ അസ്വസ്ഥരായി. തുടർന്നാണ് ആധാർ കാർഡുള്ളവരെ മാത്രം വിവാഹ വേദിയിലേക്കും ഭക്ഷണം കഴിക്കാനും പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ആളുകൾ വിവാഹത്തിന് ക്ഷണിക്കാതെ എത്തിയവരാണെന്നാണ് കുടുംബം കരുതിയത്.
ഇതോടെ നിരവധി അതിഥികൾക്ക് സത്ക്കാരത്തിൽ പങ്കെടുക്കാതെ നിരാശരായി മടങ്ങേണ്ടിവന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Comments