അൽപ്പം കുന്തിരിക്കം പുകച്ചാലോ? കൊതുക് പറന്നു പോകുന്ന വഴി പോലും കാണില്ല

Published by
Janam Web Desk

ജന്തുജന്യരോഗങ്ങൾ ഉണ്ടാക്കുന്ന ജീവികളിൽ മുൻപന്തിയിലാണ് കൊതുക്. ചിക്കുൻഗുനിയയും ഡങ്കിപ്പനിയും പോലുള്ള അനേകം രോഗങ്ങൾ പരത്തി കൊതുക് മനുഷ്യനെ രോഗക്കിടക്കയിലാക്കുന്നു. കൊതുകിനെ തുരത്താൻ നമുക്ക് വേഗത്തിൽ പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയാണ് കുന്തിരിക്കം.കാരണം അത്ര നിസാരക്കാരനല്ല കുന്തിരിക്കം.

കുന്തിരിക്കം വെറുതെ പുകച്ചാൽ തന്നെ കൊതുക് കണ്ടം വഴി ഓടും. എന്നാലും വെളുത്തുള്ളി,മഞ്ഞൾ,കടുക് എന്നിവയോടൊപ്പം വേപ്പെണ്ണയിൽ കുഴച്ചതിന് ശേഷം വീടിന് ചുറ്റും പുകയ്‌ക്കുന്നത് കൊതുക് പറന്ന വഴി പോലും കാണില്ല.

പണ്ട് കാലം മുതൽക്കേ ആയുർവേദ ഗ്രന്ഥങ്ങളിൽ മരത്തിൽ നിന്ന് വേർപ്പെടുത്തിയെടുത്ത പ്രത്യേക കറ പുകയ്‌ക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെല്ലാം കാണപ്പെടുന്ന പൈൻ മരങ്ങളുടെ തൊലി പൊട്ടിയൊലിച്ചു വരുന്ന കറയാണ് കുന്തിരിക്കം. വെളുത്ത കുന്തിരിക്കംവെള്ള പൈൻ മരങ്ങളിൽ നിന്നും ‘തെള്ളി’ യെന്ന് അപരനാമമുള്ള കറുത്ത കുന്തിരിക്കം കറുത്ത പൈൻ (കനേറിയം സ്റ്റ്രിക്ടം) എന്നതിൽ നിന്നുമാണ് ലഭിക്കുന്നത്.

ക്ഷീണമകറ്റാൻ അൽപ്പം ‘കഞ്ഞി അസ്ത്രം’ ആയാലോ? ഉണ്ടാക്കുന്ന വിധം 

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഡിപ്റ്ററോ കാർപ്പസെ കുടുംബത്തിൽപ്പെട്ട വെളുത്ത കുന്തിരിക്കമാണ് പൂജാദ്രവ്യമായി ഉപയോഗിച്ചു വരുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് പച്ചനിറത്തിലുള്ള ഇലകളും മഞ്ഞ കലർന്ന വെള്ള പൂക്കളുമുള്ള മരം പുഷ്പ്പിക്കുന്നത്.
ഒരു കുലയിൽത്തന്നെ ധാരാളം പൂക്കളുണ്ടാകുന്നു. ഒരോ കുലയിലും ഒട്ടേറെ കായകളും ഉണ്ടാകും.

കൊതുക് ശല്യമെന്ന് പറഞ്ഞ് മാറിയിരിക്കുന്നതിന് മുൻപ് ചെയ്യേണ്ട ഒരു കാര്യം ആദ്യം വീട്ടിൽ നിന്നും കൊതുക് വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതാണ്. കെട്ടിക്കിടക്കുന്ന വെള്ളം, മലിനജലം, പാട്ടകളിലും മറ്റും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഇതൊക്കെ ഒഴിവാക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ തന്നെ കൊതുക് ശല്യം ഒരു പരിധി വരെ കുറയ്‌ക്കാം.

 

Share
Leave a Comment