ഡൽഹി: രാജ്യവിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ അമർഷം പ്രകടിപ്പിച്ച് സമാജ്‌വാദി പാർട്ടി എംപി. പിഎഫ്‌ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്രസർക്കാർ നടപടി തീർത്തും തെറ്റാണെന്നാണ് സമാജ്‌വാദി പാർട്ടി എംപി ഷഫീഖുർ റഹ്മാൻ ബർഖിന്റെ വാദം. നടപടിയ്‌ക്ക് മുമ്പ് പോപ്പുലർ ഫ്രണ്ടുകാർക്ക് മുന്നറിയിപ്പ് നൽകണമായിരുന്നു എന്നും എംപി പറഞ്ഞു.
രാജ്യത്ത് ഒന്നിലധികം പാർട്ടികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്നതിനാലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. രാമരാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി മറ്റെല്ലാ രാഷ്‌ട്രീയ പാർട്ടികളെയും അവസാനിപ്പിക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിലൂടെ കേന്ദ്രസർക്കാർ നീതിയും നിയമവും തെറ്റിച്ചിരിക്കുന്നു എന്നാണ് ഷഫീഖുർ റഹ്മാൻ ബർഖിന്റെ ആരോപണം.
പിഎഫ്‌ഐയ്‌ക്കെതിരായ നടപടി തെറ്റാണ്. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട ഒരു പാർട്ടി അല്ല. കേന്ദ്രസർക്കാരിനെ സംബന്ധിച്ച്, പിഎഫ്‌ഐ നിരോധിക്കുന്നതിന് കാരണമായ ഒരേ ഒരു തെറ്റ് മുസ്ലിം സമുദായത്തിന്റെ പാർട്ടി എന്നത് മാത്രമാണ്. മുസ്ലിംങ്ങൾക്ക് വേണ്ടി അവർ ശബ്ദിച്ചു. ഇത് സർക്കാരിന് സഹിക്കാനായില്ല. ബിജെപി മാത്രമേ ഇവിടെ ഉണ്ടാകാവൂ, മറ്റൊരു പാർട്ടിയും ഉണ്ടാകരുതെന്ന ചിന്തയാണ് കേന്ദ്ര സർക്കാരിനെന്നും ഷഫീഖുർ റഹ്മാൻ ബർബ് പറഞ്ഞു.
















Comments