ന്യൂഡൽഹി : കോൺഗ്രസിനെ ഇനി ആര് നയിക്കുമെന്ന ചോദ്യങ്ങൾ ഉയരുകയും, അത് താനല്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്ത സാഹചര്യത്തിൽ ഹൈക്കമാന്റ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധി കൈയ്യൊഴിഞ്ഞതോടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വാദ്ര മത്സരിക്കണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. കോൺഗ്രസ് എംപി അബ്ദുൾ ഖലീഖാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രിയങ്ക വാദ്ര ഗാന്ധി കുടുംബത്തിലെ അംഗമല്ലെന്നും അതിനാൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്നും എംപി പറയുന്നു. രാഹുൽ ഗാന്ധി മത്സരിക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ ആ സ്ഥാനത്തേക്ക് മത്സരിക്കാൻ ഏറ്റവും യോഗ്യയായ വ്യക്തി പ്രിയങ്ക വാദ്രയാണ്. വാദ്ര കുടുംബത്തിലെ മരുമകളായത് കൊണ്ട് തന്നെ ഇന്ത്യൻ സംസ്‌കാര പ്രകാരം അവർ ‘ ഗാന്ധി ‘ കുടുംബത്തിലെ അംഗമല്ല. അതിനാൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ യോഗ്യയാണെന്നും കോൺഗ്രസ് എംപി പറയുന്നു.
ഇത്തവണ ‘ഗാന്ധി’ കുടുംബത്തിൽ നിന്ന് ആരും പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എല്ലാവരും താൻ പാർട്ടി അദ്ധ്യക്ഷനാകണമെന്നാണ് ആഗ്രഹിക്കുന്നത് എന്നറിയാം, എന്നാൽ ഇത്തവണ ‘ ഗാന്ധി’ കുടുംബത്തിൽ നിന്ന് ആരും അദ്ധ്യക്ഷ സ്ഥാനത്തേക്കില്ല എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ മത്സരിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നത്.
അതേസമയം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് മത്സരിക്കും. സെപ്റ്റംബർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.
















Comments