ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും വെടിവെയ്പ്പ്. ചൈനീസ് പൗരൻ കൊല്ലപ്പെട്ടു. രണ്ട് വിദേശികൾക്ക് പരിക്കേറ്റു. കറാച്ചിയിലെ ഒരു ദന്താശുപത്രിയിലാണ് സംഭവം.
രോഗിയാണെന്ന വ്യാജേന ആശുപത്രിയിലെത്തിയ അക്രമികൾ മറ്റുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. റോനിൽഡി റയമണ്ട് ചോ, മാർഗ്രേഡ്, റിച്ചാർഡ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ചൈനീസ് വംശജൻ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു.
പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിലാണ് ഇവർക്ക് പരിക്കേറ്റത്. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി പോലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനും അദ്ദേഹം നിർദ്ദേശിച്ചു.
Comments