ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി ഇ ഡി. ഒമ്പത് സ്ഥാപനങ്ങളിലായി നടത്തിയ റെയ്ഡിൽ 9.82 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ചു. ആപ്പ് അധിഷ്ഠിത ടോക്കണായ ‘എച്ച്പിസെഡ്’ വഴിയാണ് ചൈനീസ് കമ്പനികൾ അഴിമതി നടത്തിയത്.
എച്ച്പിസെഡ് ടോക്കണിനും ചൈനീസ് സ്ഥാപനങ്ങൾക്കുമെതിരെ നാഗലാൻഡിലെ കൊഹിമ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇ ഡി നടത്തിയ അന്വേഷണത്തിൽ ചൈനയുടെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞു.
സംശയാസ്പദമായ ഒന്നിലധികം ആപ്പുകൾ ചൈന ഇന്ത്യയിൽ പ്രവർത്തിപ്പിക്കുന്നതായി തെളിഞ്ഞു. ഈ ആപ്പുകൾ വഴി ജനങ്ങൾക്ക് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ വഴി ലോൺ നൽകി വഞ്ചിക്കുകയായിരുന്നു ചൈനീസ് കമ്പനികളുടെ ലക്ഷ്യം. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ 14-ന് നടത്തിയ റെയ്ഡിൽ വെർച്വൽ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടുകളിൽ 4.67 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ബിറ്റ് കോയിനുകൾക്കും ക്രിപ്റ്റോ കറൻസികൾക്കുമുള്ള മെഷനീനുകളിൽ സ്ഥാപിക്കുന്ന ആപ്പ് അധിഷ്ഠിത ടോക്കണാണ് എച്ച്പിസെഡ്.
















Comments