‘നന്ദി വിരാട് കോഹ്ലി‘: ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് വിരമിച്ച ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ- Roger Federer thanks Virat Kohli
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

‘നന്ദി വിരാട് കോഹ്ലി‘: ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിക്ക് നന്ദി അറിയിച്ച് വിരമിച്ച ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ- Roger Federer thanks Virat Kohli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2022, 06:16 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ടെന്നീസിൽ നിന്നും വിരമിച്ച ഇതിഹാസ താരം റോജർ ഫെഡറർക്ക് ആശംസകൾ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. എടിപിയുടെ സാമൂഹിക മാദ്ധ്യമ പേജിലൂടെ, റിക്കോർഡ് ചെയ്ത വീഡിയോ സന്ദേശമായാണ് കോഹ്ലി ഫെഡറർക്ക് ആശംസകൾ അറിയിച്ചത്. കോഹ്ലിയുടെ ആശംസകൾക്ക് ഫെഡറർ നന്ദി പറഞ്ഞു.

‘ഹലോ റോജർ. ഇങ്ങനെ ഒരു സന്ദേശം താങ്കൾക്ക് അയയ്‌ക്കാൻ കഴിയുന്നത് അഭിമാനകരമാണ്. മനോഹരമായ ധാരാളം ഓർമ്മകളും നിമിഷങ്ങളും സമ്മാനിച്ച ഐതിഹാസികമായ കരിയറാണ് താങ്കളുടേത്. 2018 ഓസ്ട്രേലിയൻ ഓപ്പണിനിടെ താങ്കളെ നേരിട്ട് കാണാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്. ടെന്നീസ് ലോകത്തുള്ളവർ മാത്രമല്ല, അതിന് പുറത്തുള്ള ധാരാളം ആളുകളും താങ്കളെ ആരാധിക്കുന്നവരാണ്. ലോകത്തിൽ അപൂർവ്വം കായിക താരങ്ങൾക്ക് മാത്രം സിദ്ധിക്കുന്ന ഭാഗ്യമാണത്.‘ കോഹ്ലി പറഞ്ഞു.

‘കളിക്കളത്തിലായിരിക്കുമ്പോൾ കേളീമികവിന്റെയും അനുപമമായ വ്യക്തിത്വത്തിന്റെയും പ്രഭാവലയമാണ് ഞങ്ങൾക്ക് താങ്കളിൽ കാണാൻ സാധിച്ചത്. എക്കാലത്തെയും പ്രിയപ്പെട്ട കായിക താരമായാണ് ഞാൻ താങ്കളെ കാണുന്നത്. താങ്കളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടവും ആസ്വാദ്യകരവും വിജയകരവുമായിരിക്കാൻ എല്ലാവിധ ആശംസകളും നേരുന്നു. ഇതായിരുന്നു വിരാട് കോഹ്ലിയുടെ സന്ദേശം.

Thank you for all the incredible memories, Roger 💫 @rogerfederer | #RForever | @imVkohli pic.twitter.com/VjPtVp9aq6

— ATP Tour (@atptour) September 29, 2022

കോഹ്ലിയുടെ സന്ദേശത്തിന് റോജർ ഫെഡറർ നന്ദി അറിയിച്ചു. നന്ദി വിരാട് കോഹ്ലി, വൈകാതെ തമ്മിൽ കാണാമെന്ന് കരുതുന്നു. ഇതായിരുന്നു ഫെഡററുടെ മറുപടി.

Tags: VIRAT KOHLIRoger Federer
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies