കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ. പിഎഫ്ഐ കണ്ണൂർ സൗത്ത് ജില്ലാ സെക്രട്ടറി സി അഷറഫ് ആണ് പിടിയിലായത്. മട്ടന്നൂർ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസ് നടത്തിയ തിരച്ചിലിൽ ശിവപുരം ചാപ്പയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചാപ്പയിൽ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് വൈകുന്നേരം 6 മണിയോടെ പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാളെ അറസ്റ്റ് രേഖപ്പെടുത്തും. ഹർത്താൽ ദിനത്തിൽ വ്യാപക ആക്രമണം നടത്താൻ ആഹ്വാനം ചെയ്തതിനാണ് നടപടി.
അതേസമയം സംസ്ഥാനത്ത് ഹർത്താൽ ദിനത്തിൽ വ്യാപക പ്രതിഷേധം അഴിച്ചുവിട്ട 155 പേരെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകൾ രജിസ്റ്റർ ചെയ്തു.
Comments