ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിവാദത്തിൽ. പത്രികയിൽ അച്ചടിച്ചിരിക്കുന്ന ഇന്ത്യൻ ഭൂപടത്തിൽ ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഇല്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങൾ ഇല്ലാത്ത ഇന്ത്യൻ ഭൂപടമാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ആദ്യമായല്ല തരൂർ ഇന്ത്യൻ ഭൂപടവുമായി ബന്ധപ്പെട്ട വിവാദത്തിൽ പെടുന്നത്.
2019 ഡിസംബറിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (സിഎഎ) കേരള കോൺഗ്രസ് പ്രതിഷേധത്തെക്കുറിച്ചുള്ള ഒരു പോസ്റ്റിലും അദ്ദേഹം തെറ്റായ ഭൂപടമാണ് നൽകിയത്. ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയതോടെ തരൂർ ട്വീറ്റ് പിൻവലിക്കുകയായിരുന്നു.
Congress presidential candidate Shashi Tharoor's manifesto for the election shows a distorted map of India, part of J&K omitted from Dr Tharoor’s manifesto.
(Document source: Shashi Tharoor’s Office) pic.twitter.com/Xo47XUirlL
— ANI (@ANI) September 30, 2022
ഇന്ന് പങ്കുവെച്ച പ്രകടന പത്രികയിൽ ഇന്ത്യയിലുടനീളമുള്ള കോൺഗ്രസ് യൂണിറ്റുകളെ ഡോട്ടുകളുടെ ശൃംഖലയായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജമ്മുകശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്.
















Comments