പറ്റ്ന: ബിഹാറിൽ ബിജെപി നേതാവിന് നേരെ വധ ശ്രമം. അജ്ഞാത സംഘം വെടിയുതിർത്തു. ബിജെപി പ്രാദേശിക നേതാവും കോൺട്രാക്ടറുമായ ബബ്ലു സിംഗിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ബിഹാറില അറാഹിൽ രാവിലെയോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെയായിരുന്നു ആക്രമണം. വാഹനങ്ങളിൽ എത്തിയ അക്രമികൾ അദ്ദേഹത്തിന് നേരെ ക്ലോസ് റേഞ്ചിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. ഉടനെ സുഹൃത്തും പ്രദേശവാസികളും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
ചികിത്സയിൽ കഴിയുന്ന ബബ്ലൂ അപകടനില തരണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments