മലപ്പുറം: ഹൈന്ദവ വിശ്വാസികൾ നവരാത്രി ആഘോഷിക്കുമ്പോൾ സരസ്വതി ദേവിയെ അപമാനിച്ച് എസ്എഫ്ഐ. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം പോളിടെക്നിക്കിലെ
പ്രവർത്തകരാണ് ദേവിയെ അപമാനിച്ചത്. സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
എംഎഫ് ഹുസ്സെെൻ വരച്ച സരസ്വതിദേവിയുടെ വികലമായ പൂർണനഗ്നചിത്രം വരച്ചാണ് എസ്എഫ്ഐ വിദ്യാർത്ഥികൾ ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയത്.എംഎഫ് ഹുസ്സെെൻ വരച്ച സരസ്വതിദേവിയുടെ വികലമായ പൂർണനഗ്നചിത്രം എസ്എഫ്ഐക്കാർ പുന:സൃഷ്ടിക്കുകയായിരുന്നു. നിങ്ങൾ ഈ ചിത്രം കാണരുത് എന്ന് അവർ തീരുമാനിച്ചിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രദർശിപ്പിച്ചത്. എസ്എഫ്ഐ പോളി യൂണിറ്റ് എന്നും എഴുതിയിട്ടുണ്ട്. ഈ ചിത്രം അടങ്ങിയ ബോർഡ് പൊതുസ്ഥലത്ത് പ്രവർത്തകർ സ്ഥാപിച്ചിരുന്നു. നഗ്നചിത്രം വരച്ച് എസ്എഫ്ഐ പ്രവർത്തകർ ബോധപൂർവം സരസ്വതി ദേവിയെ അപമാനിച്ചതാണെന്നാണ് ഉയരുന്ന വിമർശനം.
ഈ ചിത്രം സമൂഹ മാദ്ധ്യമങ്ങളിലും വ്യാപകമായി എസ്എഫ്ഐക്കാർ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിൽ ഹിന്ദു ഐക്യവേദി പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി.അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം നൽകിയ ഭൂമിയിലാണ് പോളിടെക്നിക് കോളേജ് പ്രവർത്തിക്കുന്നത്. ഈ ബോർഡ് സ്ഥാപിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വിദ്യാർത്ഥികളിൽ നിന്നുൾപ്പെടെ ഉയരുന്ന ആവശ്യം.
Comments