പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിന് പ്രിൻസിപ്പാൾ ശാസിച്ചു; മനംനൊന്ത് 12ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു; പ്രിൻസിപ്പാൾ അടിച്ചെന്ന് ബന്ധുക്കൾ- Girl commits suicide after being beaten by school principal

Published by
Janam Web Desk

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രിൻസിപ്പാൾ ശാസിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. നവസാരി ജില്ലയിലാണ് സംഭവം. 12ാം ക്ലാസ് വിദ്യാർത്ഥിനിയായ ദൃഷ്ടിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പാൾ സപ്‌നയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കൾ രംഗത്ത് എത്തി.

വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്. അടുത്തിടെ നടത്തിയ ക്ലാസ് ടെസ്റ്റിൽ ദൃഷ്ടിയ്‌ക്ക് എല്ലാ വിഷയങ്ങളിലും മാർക്ക് വളരെ കുറവായിരുന്നു. ഇതേ തുടർന്ന് വിദ്യാർത്ഥിനിയെ പ്രിൻസിപ്പാൾ ശാസിക്കുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ കുട്ടി കിടപ്പു മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിന് ദൃഷ്ടിയെ സപ്‌ന അടിച്ചതായി ബന്ധുക്കൾ ആരോപിച്ചു. അടിച്ചതിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ കർശന നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Share
Leave a Comment