ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി കർണാടക ബിജെപി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂർ വനത്തിലേക്കും, ടൈഗർ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറാൻ ശ്രമിച്ച സംഭവത്തിലാണ് പരാതി നൽകിയത്. രാഹുൽ ഗാന്ധിയ്‌ക്ക് പുറമേ കർണാടകയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് നേതാക്കളായ കെ.കെ ജോർജ്, എംബി പാട്ടീൽ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
ബന്ദിപ്പൂർ വനമേഖലയിലേക്കും ടൈഗർ റിസർവ്വിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കാറിൽ ഇവിടേക്ക് എത്തിയത്. എന്നാൽ ഇവിടെവച്ച് രാഹുൽ ഗാന്ധിയെ ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. നേതാക്കളോടും വാഹനത്തിൽ നിന്ന് ഇറങ്ങണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയ്‌ക്കും മറ്റ് പ്രവർത്തകർക്കുമെതിരെ ബിജെപി പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കേരളത്തിലെ യാത്രയ്‌ക്ക് ശേഷം രാഹുൽ ഗാന്ധി കർണാടകയിൽ എത്തിയത്. സംസ്ഥാനത്ത് രാഹുലിനോ ഭാരത് ജോഡോ യാത്രയ്‌ക്കോ വലിയ പ്രാധാന്യമൊന്നും ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
















Comments