പാറ്റ്‌സ്: ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന മോദിയുടെ സന്ദേശത്തെ വീണ്ടും വാഴ്‌ത്തി ഫ്രഞ്ച് പ്രതിനിധി ഇമ്മാനുവൽ ലിനെയ്ൻ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു പ്രസ്താവന നടത്തിയത്. മോദിയുടെ പ്രസ്താവനയെ പിന്തുണച്ച് ആദ്യമെത്തിയത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു.
റഷ്യ യുക്രെയ്‌നുമായി നടത്തുന്നത് നഗ്നമായ ആക്രമണമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്. ലോക സമാധാനത്തിന്റെ ഭാഗമായുള്ള നിയമങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇന്ത്യയുടെ നിലപാട് കൃത്യവും സ്വയംഭരണാവകാശത്തിനു മേലുള്ള ഉത്തരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വികസ്വര രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊർജ്ജ സുരക്ഷയുടെ പ്രശ്‌നങ്ങൾ റഷ്യൻ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെതിരുന്നു. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്ന് ഇതിന്റെ ഭാഗമായാണ് അദ്ദേഹം പറഞ്ഞത്. മോദിയുടെ പ്രസ്താവനയെ പിന്തുണച്ച് നിരവധി പാശ്ചാത്യരാജ്യങ്ങളാണ് മുന്നോട്ട് വന്നത്. ഐക്യരാഷ്‌ട്ര സഭയിൽ അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്ക് നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിച്ചു.
Comments