ടിപ്പുകൾ അല്ലെങ്കിൽ ഉപദേശം മറ്റുള്ളവർ സ്ഥിരം നമ്മുക്ക് തരാറുള്ളതോ അല്ലെങ്കിൽ നാം അങ്ങോട്ട് കൊടുക്കുകയോ ചെയ്യുന്ന ഒന്ന്. ഇത്തരത്തിൽ ഉപദേശം നൽകി വെട്ടിലായ ചുരുക്കം ചിലരെ നമ്മുക്ക് അറിയാമായിരിക്കാം . യുകെ സ്വദേശിയായ ഒരു യുവാവിന് ആ അവസ്ഥ വന്നിരിക്കുകയാണ്.
വ്യത്യസ്തതയാർന്ന ബിസിനസ് ആയിരുന്നു ഇരുപത്തിയെട്ടുകാരനായ സാം എഡ്വാർഡ് ചെയ്തിരുന്നത്. ‘സാംസ് ബർഗ്ലറി പ്രിവൻഷൻ’ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. വീട്ടിൽ കള്ളൻ കയറാതെ വിലപിടിപ്പുള്ള വസ്തുക്കൾ എങ്ങനെ സംരക്ഷിക്കാം എന്ന ടിപ്പുകളാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് ഇയാൾ നൽകിയിരുന്നത്. എന്നാൽ അതേ ആളെ തന്നെ മോഷണ കുറ്റത്തിന് അറസ്റ്റ് ചെയ്താലോ .
കഴിഞ്ഞ ദിവസം ആളുകൾക്ക് ഉപദേശം നൽകുന്നതിനിടെയാണ് യുവാവ് താൻ നടത്തിയ മോഷണത്തെ പറ്റി പുറത്ത് പറയുന്നത്. 2021 സപ്തംബർ മുതൽ 2022 മാർച്ച് വരെ ആറ് മാസത്തിനുള്ളിൽ ബെർക്ക്ഷെയറിലെ വിവിധ വീടുകളിൽ നിന്നും വില കൂടിയ ഒരുപാട് വസ്തുക്കൾ സാം മോഷ്ടിച്ചിരുന്നു.
ഇത്തരത്തിലുള്ള ഉപദേശം നൽകി ഏകദേശം 1800 രൂപയാണ് ഒരു മണിക്കൂറിന് സാം ഈടാക്കുന്നത്. ഇരട്ടപ്പൂട്ടുള്ള വാതിൽ, പ്രത്യേക അലാറാം സിസ്റ്റം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചാണ് സാം ഉപദേശം നൽകി വന്നിരുന്നത്. ആളുകൾക്ക് എന്നെ വിശ്വസിക്കാം. ഞാനിത് ചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ് എന്നും സാം പറഞ്ഞിരുന്നു.
സാമിന്റെ ഉപദേശത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ 11 മോഷണത്തിനും ഒരു മോഷണ ശ്രമത്തിന്റെയും പേരിൽ പോലീസ് സാമിനെ അറസ്റ്റ് ചെയ്തു. മൂന്നര വർഷത്തേക്ക് ബിസിനസും ഉപദേശവും ഒന്നുമില്ലാതെ യുവാവിന് ജയിലിൽ കഴിയാം.
Comments