ജോധ്പൂർ: നവരാത്രിയുടെ ഭാഗമായുള്ള ആഘോഷപരിപാടികളിൽ പങ്കുകൊണ്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും മറ്റ് വിദേശ ക്രിക്കറ്റ് താരങ്ങളും. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ആഘോഷപരിപാടികളിലാണ് ഗുജറാത്ത് ജയന്റ്‌സ് ടീം അംഗങ്ങൾ പങ്കെടുത്തത്. വീരേന്ദർ സെവാഗുൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ഇവർക്കൊപ്പം പങ്കു ചേർന്നു.
നവരാത്രിയുടെ ഭാഗമായി സംഘടിപ്പിച്ച ഗർബ നൃത്തത്തിലാണ് താരങ്ങൾ പങ്കുകൊണ്ടത്. പരമ്പരാഗത വസ്ത്രമണിഞ്ഞായിരുന്നു ആഘോഷപരിപാടിയിൽ താരങ്ങൾ പങ്കാളികളായത്. ചുവപ്പും വെളുപ്പും നിറത്തിലുള്ള പൈജാമയും ജുബ്ബയുമായിരുന്നു താരങ്ങൾ ധരിച്ചിരുന്നത്. നർത്തകിമാർക്കൊപ്പം നൃത്തം ചെയ്യുന്ന ക്രിസ് ഗെയ്‌ലിന്റെ വീഡിയോയും, സെവാഗിനൊപ്പമുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The Universe Boss @henrygayle dancing on the dhol beats to celebrate Navratri! 🔥😍@llct20 @AdaniSportsline #GarjegaGujarat #LLCT20 #BossLogonKaGame #LegendsLeagueCricket #Adani #cricketlovers #cricketfans #indiancricket #cricketfever #cricketlife #T20 #BCCI #cricket pic.twitter.com/Cv3GbcZlE6
— Gujarat Giants (@GujaratGiants) October 2, 2022
അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച താരങ്ങളുടെ ലീഗാണ് ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ്. വലിയ ആരാധക പിന്തുണയുള്ള ഈ ലീഗിലെ പ്രമുഖ ടീമാണ് ഗുജറാത്ത് ജയന്റ്‌സ്.
Comments