പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ പേടി വേണ്ട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രഷർ കുക്കർ പൊട്ടിത്തെറിക്കുമോ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ പേടി വേണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 04:31 pm IST
Facebook
Twitter
WhatsAppTelegram

അടുക്കളയിൽ എപ്പോഴും ആവശ്യമുളള ഒരു സാധനമാണ് പ്രഷർ കുക്കർ. മർദ്ദം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കുക്കറിൽ ഭക്ഷണം പെട്ടെന്ന് പാകം ചെയ്യാനും അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാനും നമുക്കാകും. എന്നാൽ ഒരു ചെറിയ കൈയ്യബദ്ധം മതി പ്രഷർ കുക്കർ പൊട്ടിത്തെറിക്കാനും.

പ്രഷർ കുക്കർ അപകടങ്ങൾ പലയിടത്തും ഉണ്ടാകാറുണ്ട്. അങ്ങനെ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത് പൊട്ടിത്തെറിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

പ്രഷർ കുക്കറിന്റെ വാൽവിന് തകരാറ് ഉണ്ടാകുമ്പോഴാണ് അത് അപകടത്തിന് വഴിവെയ്‌ക്കുന്നത്. വാൽവിനകത്ത് എന്തെങ്കിലും വസ്തുക്കൾ കുടുങ്ങി കിടക്കുമ്പോഴും ഇത് സംഭവിക്കും. കുക്കറിൽ സാധനങ്ങൾ കുത്തിനിറയ്‌ക്കുന്നതും പൊട്ടിത്തെറിക്ക് കാരണമാകാറുണ്ട്. ഉപയോഗിക്കാൻ എടുക്കുമ്പോഴെല്ലാം സേഫ്റ്റി വാൽവിന് തകരാറുണ്ടോ എന്ന് പരിശോധിക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ അത് ഉടനടി മാറ്റണം. ഏത് കമ്പനിയുടെ കുക്കറാണോ, അതേ കമ്പനിയുടെ സേഫ്റ്റി വാൾവ് വേണം ഉപയോഗിക്കാൻ.

അടുത്തത് ശ്രദ്ധിക്കേണ്ടത് കുക്കറിന്റെ ഗാസ്‌കറ്റിൽ വിളളൽ വന്നിട്ടുണ്ടോ എന്നാണ്. കുക്കറിന്റെ ഉപയോഗം അനുസരിച്ച് ചില ഗാസ്‌കറ്റുകൾ വർഷം തോറും മാറ്റണമെന്ന് കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ഗാസ്‌ക്കറ്റ് ലൂസാകുകയോ മറ്റോ ചെയ്താലും അത് തക്കസമയത്ത് മാറ്റാൻ മടിക്കരുത്.

ഗുണനിലനാരം ഇല്ലാത്ത കുക്കറുകൾ ഒഴിവാക്കി, ഐഎസ്‌ഐ മുദ്രയുള്ള കമ്പനികളുടേത് മാത്രം വാങ്ങുക. കുക്കറിന് അമിതഭാരം നൽകാൻ പാടില്ല. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂട്ടുകയും അതോടൊപ്പം ഭക്ഷണത്തിന്റെ രുചിയിൽ വ്യത്യാസം വരുത്തുകയും ചെയ്യും. ഭക്ഷണം വേവാൻ ആവശ്യമുളള വെള്ളം അതിനകത്ത് ഉണ്ടായിരിക്കണം.

പതഞ്ഞ് പൊങ്ങുന്ന ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽശ്രദ്ധ ചെലുത്തണം. പതഞ്ഞ് പൊങ്ങുന്നത് വഴി, കുക്കറിൽ നിന്ന് ആവി പോകുന്ന വാൾവ് അടയാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ കുക്കറിനകത്ത് മർദ്ദം വർദ്ധിച്ച് ഇത് അടഞ്ഞുപോയേക്കും. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

കുക്കറിലെ പ്രഷർ പെട്ടെന്ന് റിലീസ് ചെയ്ത് വിടാൻ ശ്രമിക്കുന്നവരാണ് മിക്ക ആളുകളും. അതിനായി സുരക്ഷിതമല്ലാത്ത പല മാർഗങ്ങളും പലരും സ്വീകരിക്കാറുമുണ്ട്. എന്നാലിത് അപകടത്തിൽ കലാശിക്കുമെന്ന് തിരിച്ചറിയുക. സ്റ്റൗവിൽ നിന്ന് കുക്കർ താഴെയിറക്കി വെച്ച് തനിയെ പ്രഷർ പോകാൻ അനുവദിക്കുന്നതാണ് ഒരു രീതി. കുക്കറിന്റെ മൂടിക്ക് മുകളിലൂടെ തണുത്ത വെള്ളം ഒഴിച്ചും പ്രഷർ സുരക്ഷിതമായി റിലീസ് ചെയ്യാവുന്നതാണ്. മൂടി തുറക്കുന്നതിന് മുൻപ് അകത്തുള്ള പ്രഷർ പൂർണമായും പോയോ എന്നും പരിശോധിക്കണം.

ഉപയോഗിത്തിന് മുൻപും ശേഷവും കുക്കർ നന്നായി കഴുകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗാസ്‌കറ്റും വാൽവും നീക്കിവേണം ഇത് കഴുകാൻ. ഗാസ്‌കറ്റ് കഴുകി ഉണങ്ങിയതിനുശേഷം മാത്രം മൂടിയിലേക്ക് തിരികെ വെക്കുക. വാൽവ് ടൂത്ത് പിക്കോ മറ്റോ ഉപയോഗിച്ച് വൃത്തിയാക്കുകയും പ്രധാനമാണ്.

Tags: Healthpressure cooker
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies