ഗാന്ധിനഗർ: ഗുജറാത്തിലെ കച്ചിൽ നിന്നും പാകിസ്താനി ബോട്ട് പിടിച്ചെടുത്ത് ബിഎസ്എഫ്. ബുജ്ജിന് സമീപമുള്ള ഹരാമി നള ഏരിയയിൽ നിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബോട്ട് കിടന്നിരുന്നത്. മേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ബോട്ട് കണ്ടെടുത്തത്.
ബോട്ടിൽ നിന്നും ചില ഐസ് ബോക്സുകളും കാനുകളും മീൻവലകളും കണ്ടെടുത്തിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന പാക് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്.
മത്സ്യബന്ധനത്തിനായി പോകുന്നവർ ഇന്ത്യൻ അതിർത്തി വിട്ട് കടക്കരുതെന്ന നിർദേശം അധികൃതർ പ്രദേശവാസികളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പാകിസ്താനിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുവന്ന് മത്സ്യബന്ധനം നടത്താൻ ശ്രമിക്കുന്നത് പതിവാണെന്ന് ബിഎസ്എഫ് പറയുന്നു. കഴിഞ്ഞ ജൂണിൽ മൂന്ന് പാകിസ്താനി ബോട്ടുകളാണ് ഇതേ മേഖലയിൽ നിന്ന് അധികൃതർ പിടികൂടിയത്.
Comments