കോട്ടയം: ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലുണ്ടായിരുന്ന നായ കഴിഞ്ഞ ദിവസമായിരുന്നു ചത്തത്.
സെപ്റ്റംബർ 28-നായിരുന്നു ഏറ്റുമാനൂരിൽ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. വിവിധ ഭാഷാ തൊഴിലാളികളും വിദ്യാർത്ഥികളുമാണ് ആക്രമണത്തിന് ഇരയായത്. തുടർന്ന് നഗരസഭയിൽ കർശന ജാഗ്രത പുലർത്തിയിരുന്നു. ഇതിനിടെ നായയെ പിടികൂടിയെങ്കിലും ദിവസങ്ങൾക്കകം ചത്തു. ശേഷം നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആക്രമണം നടന്ന സമയത്ത് തന്നെ നായയ്‌ക്ക് പേവിഷ ബാധയുണ്ടെന്ന് സംശയിച്ചിരുന്നതിനാൽ കടിയേറ്റവർക്കെല്ലാം കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു. പേവിഷബാധയുണ്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ കടിയേറ്റവരെ പ്രത്യേകം നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
















Comments