കണ്ണൂർ : പട്ടിയെ കൊല്ലുന്നത് ഒന്നിനും ഒരു പരിഹാരമല്ലെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായ ശല്യം പരിഹരിക്കാൻ അവയെ കൊന്നിട്ട് കാര്യമില്ലെന്നും പട്ടികളെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
പട്ടിയെ കൊന്ന് കളയുന്നത് ഒരിക്കലും പരിഹാരമാകില്ല. സർക്കാരിന്റെ അഭിപ്രായം അതാണ്. എന്നാൽ ചിലർ തെരുവ് നായ്‌ക്കളെ കൊല്ലാൻ ഉത്സാഹിച്ച് ഇറങ്ങിയിട്ടുണ്ട്. സർക്കാർ പദ്ധതികളുമായി അവർ സഹകരിക്കുന്നുമില്ല.
നായ്‌ക്കളെ തല്ലിക്കൊല്ലുകയും കൊന്ന് കെട്ടി തൂക്കുകയുമാണ് ചെയ്യുന്നത്. ഇത്തക്കാർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം കോട്ടയം ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 28 നാണ് നായ ഏഴ് പേരെ കടിച്ചത്. കടിയേറ്റവർക്കെല്ലാം കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്.
















Comments