സ്കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ അവരുടെ ഇടത്തരം സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനമായ കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചു. അറബ് ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (എജിസിസി) രാജ്യങ്ങളിലേക്ക് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കുഷാക്കിന്റെ കയറ്റുമതി ആരംഭിച്ചതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ ഫോക്‌സ്‌വാഗൺ ടൈഗൺ, വിർട്ടസ് എന്നിവയുടെ കയറ്റുമതി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ആരംഭിച്ചിരുന്നു. ഈ വർഷം കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ നിർമ്മിത കാറാണ് സ്കോഡ കുഷാക്ക്.
തങ്ങളുടെ എല്ലാ കയറ്റുമതികൾക്കും ലഭിക്കുന്ന വിപണി സ്വീകാര്യതയും വിജയവും തങ്ങളുടെ ആഗോള ഗുണനിലവാരം ഉയർത്തിക്കാട്ടുന്നു എന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പിയൂഷ് അറോറ പറഞ്ഞു. 2011- ൽ SAVWIPL ദക്ഷിണാഫ്രിക്കൻ വിപണിയിൽ ഇന്ത്യ നിർമ്മിച്ച ഫോക്‌സ്‌വാഗൺ വെന്റോയുടെ 6,256 യൂണിറ്റുകളുമായി കയറ്റുമതി ആരംഭിച്ചു.
അതിനുശേഷം ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, എജിസിസി രാജ്യങ്ങൾ, കരീബിയൻ മേഖല എന്നിവയിലുടനീളമുള്ള 44 രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽ നിന്ന് 5.5 ലക്ഷം കാറുകൾ കമ്പനി ഇതിനകം തന്നെ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും പിയൂഷ് അറോറ വ്യക്തമാക്കി. നിലവിൽ, ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി മെക്സിക്കോ ആണ്.
















Comments