യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു; വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

യുഎഇയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തർക്കായി തുറന്നു; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 05:25 pm IST
FacebookTwitterWhatsAppTelegram

ഹൈന്ദവ വിശ്വാസികളുടെ ഏറെക്കാലമായുളള ആഗ്രഹം സഫലമാക്കി യുഎഇയിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തർക്കായി തുറന്നു. മലയാളികളുടെ ഇഷ്ടദൈവങ്ങളായ അയ്യപ്പനും ശിവനും ഉൾപ്പെടെ 16 ദേവീദേവൻമാരാണ് ജബൽ അലിയിലെ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് അനുഗ്രഹവർഷം ചൊരിയുന്നത്. ഇന്ത്യൻ, അറബിക് വാസ്തുവിദ്യകൾ കോർത്തിണക്കിയുള്ള രൂപകൽപനയും ആരെയും ആകർഷിക്കുന്നതാണ്.

ആരാധനാലയങ്ങളുടെ നാടായ ജബൽ അലിയിൽ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യൻ പള്ളിയുടെയും സമീപത്താണ് പുതിയ ക്ഷേത്രവും ഉയർന്നത്. മലയാളികൾ ഉൾപ്പെടുന്ന ആയിരക്കണക്കിന് പ്രവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കിക്കൊണ്ടാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്.

ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളുടെ ഇഷ്ട ദൈവങ്ങളായ 16 ആരാധനാ മൂർത്തികളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. ഗണപതി, കൃഷ്ണൻ, മഹാലക്ഷ്മി, അയ്യപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ഇന്ത്യയിൽ നിന്നാണ് ഈ വിഗ്രഹങ്ങൾ എത്തിച്ചത്.

ക്ഷേത്രത്തിന് മുകളിൽ പാറിപറക്കുന്ന ധ്വജം വളരെ അകലെ നിന്നുപോലും കാണാം. പൂക്കളും മണികളും കൊണ്ട് മനോഹരമാക്കിയ പ്രവേശന കവാടം…. താമരപ്പൂവിലൂടെ പകൽ വെളിച്ചം ക്ഷേത്രത്തിന്റെ അകത്തളങ്ങളെ പ്രകാശിപ്പിക്കുന്നു. ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ചുവരിൽ കാണാനാകും. തൂണുകളിലെ ചിത്രപ്പണികളാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.

യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽനഹ്യാനാണ് ക്ഷേത്രം ഭക്തർക്കായി തുറന്നുനൽകിയത്. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ക്ഷേത്രം ട്രസ്റ്റി രാജു ഷറൂഫ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

1000-1200 ഭക്തർക്ക് വരെ ഒന്നിച്ചിരുന്ന് പ്രാർത്ഥന നടത്താനുളള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 6.30 മുതൽ രാത്രി 8 വരെ ക്ഷേത്രം തുറക്കും. ദർശനത്തിന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ക്യുആർ കോഡ് രീതിയിലുളള ബുക്കിംഗും ക്ഷേത്ര മാനേജ്മെന്റ് ഒരുക്കിയിട്ടുണ്ട്.

സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ മാത്രം ആചാര പ്രകാരം തലയിൽ തുണി ധരിക്കണം.

Tags: dubaihindu templeഹിന്ദുUAE TEMPLEഹിന്ദു ക്ഷേത്രം
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

More Gulf News

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ്‌ ജോസഫ് ബാവയ്‌ക്ക് സ്വീകരണം നൽകി

ബിജെപി സംസ്ഥാന ഘടകം എന്‍.ആര്‍.ഐ സെല്ലിന് പുതിയ ഭാരവാഹികൾ

‌”ദിവാലി ഉത്സവ് 2025”; ഒക്ടോബർ 10-ന് ബഹ്‌റൈനിൽ നടക്കും

സംസ്‌കൃതി ബഹ്റൈൻ ഇന്ത്യ; പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആഘോഷിച്ചു

കുവൈത്തിൽ ഓണാഘോഷം സം​ഘടിപ്പിച്ച് ഭാരതീയ പ്രവാസി പരിഷത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies