ലക്‌നൗ : ഉത്തർപ്രദേശിൽ ഗുണ്ടാരാജിനെ തുടച്ചുനീക്കാൻ തുനിഞ്ഞിറങ്ങി പോലീസ്. പ്രമുഖ ഗുണ്ടാ നേതാവായ ചീനുവിന്റെ സംഘത്തിലെ അക്രമിയെ വെടിവെച്ചിട്ടു. പോലീസും ഗുണ്ടകളും തമ്മിൽ നടന്ന സംഘർഷമാണ് വെടിവെയ്പിൽ കലാശിച്ചത്.
ഗൗതം ബുദ്ധ നഗറിലെ നോയിഡ ഫിലിം സിറ്റിയിൽ വെച്ചാണ് സംഭവം നടന്നത്. ചീനു ഗാംഗിലെ ഗുണ്ടകൾ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരിക്കുകയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അവിടെയെത്തിയത്.
പോലീസിനെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇവരെ പിന്തുടർന്നു. തുടർന്ന് ഗുണ്ടകൾ വെടിവെയ്‌ക്കാൻ ആരംഭിച്ചതോടെയാണ് പോലീസ് പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുണ്ടാ സംഘത്തിലെ ഡാനിഷ് എന്നയാൾക്ക് പരിക്കേറ്റു. പിന്നാലെ പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഡാനിഷിനെതിരെ 21 പോലീസ് കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ചീനു ഗാംഗിലെ ഷൂട്ടറാണ് ഇയാൾ.
Comments