ന്യൂഡൽഹി: കടുത്ത ഹിന്ദു വിരുദ്ധതയുമായി ആംആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതം. ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഡൽഹിയിൽ നടന്ന ഒരു മതപരിവർത്തന ചടങ്ങിലായിരുന്നു രാജേന്ദ്രപാലിന്റെ ഹിന്ദു വിരുദ്ധ പരാമർശം.
കഴിഞ്ഞ ദിവസം അംബേദ്കർ ഭവനിലായിരുന്നു കൂട്ട മതപരിവർത്തന ചടങ്ങ് നടന്നത്. ഇതിൽ 10,000ത്തോളം ആളുകൾ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു രാജേന്ദ്രപാൽ. ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഹിന്ദു വിരുദ്ധ പരാമർശം. ഹിന്ദു ദൈവങ്ങളിൽ വിശ്വാസമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
ബ്രഹ്മാവിലോ, വിഷ്ണുവിലോ മഹേശ്വരനിലോ താൻ വിശ്വസിക്കുന്നില്ല. ഇവരെയൊന്നും ആരാധിക്കുന്നും ഇല്ല. രാമനിലോ കൃഷ്ണനിലോ വിശ്വാസമില്ല. ദൈവം വലിയവനാണെന്ന ചിന്തയില്ല. അതുകൊണ്ട് ആരാധിക്കാറുമില്ല, എന്നിങ്ങനെയായിരുന്നു പരിപാടിയിൽ പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഹിന്ദു വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പരിപാടിയ്‌ക്ക് പിന്നാലെ ട്വിറ്ററിലൂടെയും രാജേന്ദ്ര പാൽ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു.
അതേസമയം രാജേന്ദ്രപാലിനെതിരെ ബിജെപി രംഗത്ത് എത്തി. അരവിന്ദ് കെജ്രിവാളിന്റെ മന്ത്രി രാജേന്ദ്രപാൽ ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പ്രൊജക്ടിൽ ഉൾപ്പെട്ടിരിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. രാജേന്ദ്ര പാലിനെ തെറ്റ് പറയാൻ കഴിയില്ല. ഹിന്ദു വിരുദ്ധതയുടെ പ്രധാന സ്‌പോൺസർ കെജ്രിവാൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments