ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെച്ചു. ഹീറോ മോട്ടോകോർപ്പ് അവരുടെ ഉപ ബ്രാൻഡായ വിഡയ്‌ക്ക് കീഴിലാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. വിഡ വി1 എന്നാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്. വി1 പ്രോ, വി1 പ്ലസ് എന്നി രണ്ട് വേരിയെന്റുകളിൽ വാഹനം കമ്പനി വാദ്ഗാനം ചെയ്യുന്നു. 1.59 ലക്ഷം രൂപയാണ് വിഡ വി1 പ്രോയുടെ എക്‌സ്‌ഷോറൂം വില. വിഡ വി1 പ്ലസിന്റെ എക്‌സ്‌ഷോറൂം വില 1.45 ലക്ഷം രൂപയാണ്. ബെംഗളൂരു, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിലാണ് വി1 ആദ്യം അവതരിപ്പിക്കുക. ഡിസംബർ രണ്ടാം വാരം മുതൽ ഡെലിവറി ആരംഭിക്കും. ഒല എസ്1 പ്രോ, Ather 450X Gen3, ബജാജ് ചേതക്, ടിവിഎസ് iQube എന്നിവയായിരിക്കും ഇന്ത്യൻ നിരത്തിൽ വിഡി വി1-ന്റെ പ്രധാന എതിരാളികൾ.
വീട്ടിലും ജോലി സ്ഥലത്തും നിരത്തിലും വച്ച് തടസ്സങ്ങളില്ലാതെ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ സമഗ്രമായ ചാർജിംഗ് പാക്കേജ് വി1-ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതമായും സൗകര്യപ്രദമായും വീട്ടിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എടുത്ത് മാറ്റാൻ കഴിയുന്ന 11 KW ബാറ്ററിയോടെയാണ് വാഹനം എത്തുന്നത്. വിഡ വി1 പ്രോയിൽ 3.94 kWh നെറ്റ് എനർജിയുള്ള നിക്കൽ മാംഗനീസ് കോബാൾട്ട് കെമിസ്ട്രിയോടുകൂടിയ ഉയർന്ന വോൾട്ടേജ് Li-Ion അധിഷ്ഠിത ബാറ്ററി നൽകുമ്പോൾ, വിഡ വി1 പ്ലസിന് 3.44 kWh നെറ്റ് എനർജി ബാറ്ററിയുമാണ് ഹീറോ നൽകിയിരിക്കുന്നത്.
വിഡ വി1-ന് അഞ്ച് വർഷവും 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയുമുണ്ട്. ബാറ്ററികൾക്ക് മൂന്ന് വർഷത്തേക്കും 30,000 കിലോമീറ്റർ വരെ വാറന്റിയും ലഭിക്കുന്നു. സ്‌പോർട്ട്, റൈഡ്, ഇക്കോ, കസ്റ്റം എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളിൽ വിഡ വി1-ന്റെ രണ്ട് വേരിയെന്റുകളും ലഭ്യമാകുന്നു. വിഡ വി1 പ്രോ 3.2 സെക്കന്റിൽ 40 kmph വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3.4 സെക്കന്റിൽ വി1 പ്ലസും 40 kmph വേഗത കൈവരിക്കുന്നു. രണ്ട് വേരിയെന്റുകൾക്കും മണിക്കൂറിൽ 80 കിലോമീറ്റർ വേഗത ലഭിക്കുന്നു. റിവേഴ്സ് അസിസ്റ്റ്, ടു-വേ ത്രോട്ടിൽ, പെട്ടന്നുള്ള ഓവർടേക്കുകൾക്ക് ബൂസ്റ്റ് മോഡ് എന്നിവയും വിഡ വി1 സ്‌കൂട്ടറിൽ സജ്ജീകരിച്ചിരിക്കുന്നു. നിർജീവമായ ബാറ്ററിയിൽ ഏകദേശം 8 കിലോമീറ്റർ വരെ സഞ്ചരിക്കാൻ വിഡ വി1-ന് സാധിക്കും.
















Comments